Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mathew Kuzhalnadan MLA

പി​ണ​റാ​യി ഉ​മ്മ​ൻ​ചാ​ണ്ടി​യോ​ട് ചെ​യ്ത​ത് മ​റ​ക്ക​ണോ?; തു​റ​ന്ന​ടി​ച്ച് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ ആ​ഞ്ഞ‌​ടി​ച്ച് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ പീ​ഡ​ന​ക്കേ​സി​ൽ കു​ടു​ക്കി​യ​തി​ന് പി​ന്നി​ൽ പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും ആ ​കാ​ര്യം മ​റ​ക്ക​ണോ​യെ​ന്നും കു​ഴ​ൽ​നാ​ട​ൻ ചോ​ദി​ച്ചു. മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തു​റ​ന്ന​ടി​ക്ക​ൽ.

അ​തേ​സ​മ​യം കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ലെ കു​ഴ​ൽ​നാ​ട​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ത​ള്ളി​യി​രു​ന്നു. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളും കേ​സും ഉ​ണ്ടാ​യ​പ്പോ​ൾ ചേ​ർ​ത്തു​പി​ടി​ച്ച​ത് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ മാ​ത്ര​മാ​ണെ​ന്നും കു​ഴ​ൽ​നാ​ട​ൻ വ്യ​ക്ത​മാ​ക്കി. മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​യി​രു​ന്നു കു​ഴ​ൽ​നാ​ട​ന്‍റെ പ​രാ​മ​ർ​ശം. 

മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കു​മെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കൊ​പ്പം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​തൃ​പ്തി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ൽ പ്ര​ക​ട​മാ​യി. പൊ​തു​യോ​ഗ​ത്തി​ലെ പ​ര​സ്യ​വി​മ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​മ്പോ​ഴും ഉ​മ്മ​ൻ​ചാ​ണ്ടി വി​കാ​രം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​യി​രു​ന്നു കു​ഴ​ൽ​നാ​ട​ൻ ത​ന്‍റെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച​ത്. അ​തേ​സ​മ​യം ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് നീ​തി ല​ഭി​ച്ചി​ല്ലെ​ന്നും എ​ന്നാ​ൽ അ​തു പ​റ​ഞ്ഞ് മ​റ്റൊ​രാ​ളെ വേ​ട്ട​യാ​ടു​ന്ന​ത് കോ​ണ്‍​ഗ്ര​സ് ശൈ​ലി​യ​ല്ലെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up